ധാക്ക: ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പ്രസ്താവനകൾക്കെതിരേ ബംഗ്ലാദേശ്. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇത് സംബന്ധിച്ചുള്ള ആശങ്കയറിയിച്ചു.
‘വിദ്വേഷജനകമായ പ്രസ്താവനകൾ’ എന്നാണ് ഹസീനയുടെ വാക്കുകളെ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇത്തരം വാക്കുകളിലൂടെ തന്റെ അനുയായികളെ ബംഗ്ലാദേശിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുകയാണെന്ന് വിദേശ കാര്യാലയത്തിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു.
ഇന്ത്യ എത്രയും വേഗം ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യവും അവർ ആവർത്തിച്ചു.